ലേബലുകള്‍

2012, ഡിസംബർ 18, ചൊവ്വാഴ്ച

നാഗരുടെ രഹസ്യങ്ങള്‍

                    ദി  ഇമ്മോര്ടല്സ്  ഓഫ്  മെലുഹ  യുടെ  രണ്ടാം  ഭാഗമാണ്  ദി

സീക്രട്സ് ഓഫ് നാഗാസ് .ആദ്യത്തെ  നോവലിലെ  രഹസ്യങ്ളുടെ 

ചുരുളഴി യുന്നത്   ഇതിലാണ് .‌ സതിയെ  പിന്തുടരുന്ന  നാഗന്   യഥാര്‍ഥത്തില്‍

ആരാണെന്നും നാഗറാണി യും സതിയും  തമ്മിലുള്ള  ബന്ധവും ഈ 

കൃതിയില്‍   വെളിവാക്കപ്പെടുന്നു .ആത്മ സുഹൃത്തിനെ  നഷ്ടപ്പെട്ട 

ശിവനും     മകന്റെയും   ഭര്‍ത്താവിന്റെയും    ഇടയില്‍

ആത്മസംഘര്ഷ്മനുഭവിക്കുന്ന  സതിയും  നമ്മള്‍  നിത്യജീവിതത്തില്‍  

കണ്ടുമുട്ടാറുള്ളവര്  തന്നെ  .                                                            

                   മാതൃവാത്സല്യം  ജന്മനാ  നഷ്ടപ്പെട്ട  നാഗന്റെ  ദുഃഖം 

സഹതാപമര്‍ഹിക്കുന്നു .നോവലിന്റെ  ആദ്യ ഭാഗത്തില്‍  ഈ 

കഥാപാത്രത്തിനോട് തോന്നുന്ന  വെറുപ്പ്  രണ്ടാം  ഭാഗത്തില്‍

ആദരവായി  മാറുന്നുണ്ട്.ദക്ഷന്റെ   യഥാര്‍ത്ഥ  മനസ്ഥിതി  ഈ   ഭാഗത്തില്‍ 

തെളിയുന്നു .
     
                     ഓരോ മനുഷ്യനും ദേവനാണെന്നുള്ള---

ഓരോ മനുഷ്യനിലും ദേവാംശം  അഥവാ  നന്മയുണ്ടെന്നുള്ള  -സന്ദേശമാണ് 

ഈ   നോവലില്‍  എന്നെ  ആകര്‍ഷിച്ചത് . വായിച്ചു  തീരുന്പോല്   നമ്മളെ 

മാനസികമായി    ഒരു    പടിയെങ്കിലും  ഉയര്‍ത്തുകയാണ് 

ഒരു  പുസ്തകത്തിന്റെ   ധര്‌മ്മം .അത്  ഈ  നോവലുകള്‍  ഭംഗിയായി 

നിറവേറ്റിയിട്ടുണ്ട് .   

                        ഈ  നോവലിന്റെ  മൂന്നാം ഭാഗം പുറത്തു വരുന്നതായി

കഥാകാരന് ‍ സൂചിപ്പിച്ചിട്ടുണ്ട്.വായിച്ചു വളരുക എന്ന  ലക്ഷ്യത്തോടെ

വായനയെ സമീപിക്കുന്നവര്‍ക്ക്  ഈ നോവലുകള് ‍ ഇഷ്ടപ്പെടാതിരിക്കില്ല .
  ‍   
 

2012, നവംബർ 23, വെള്ളിയാഴ്‌ച

ഒരു ആസ്വാദനം

വായന ഈയിടെയായി കുറവാണ്‌ .കണ്ണടയുടെ ഭാരം ,കണ്ണുകളെ

തളര്‍ത്തുന്നതുപോലെ. ഉറക്കം ക്ഷണിക്കാത്ത ഒരു വിരുന്നുകാരനെ പോലെ

കടന്നുവരുബോള്‍ വായന കുറ്റബോധത്തോടെ മാറിനില്‍ക്കുന്നു.


അതുകൊണ്ട് ഒരു വെല്ലുവിളി പോലെയാണ്‌ 'ദി ഇമ്മോര്ടല്സ് ഓഫ് മെലുഹ'

വായിക്കുന്നത്. ശിവ(ന്‍) എന്ന ഒരു വനവാസിയുടെ മാനസിക വളര്‍ച്ചയാണ്‍

നോവലിന്റെ വിഷയം. മഹാദേവനിലേക്കുള്ള ശിവന്റെ( പ്രാകൃതനായ_

ശിവന്റെ) പ്രയാണമാണ് പ്രതിപാദ്യം. ആധുനിക ശിവപുരാണം എന്ന്

വേണമെങ്കില്‍ പറയാം. പൌരാണിക സങ്കല്പങ്ങള്‍ക്ക് പുരാതന

ഭാരതത്തിന്റെ പശ്ചാതലത്തില്‍ മാനവികതയുടെ പരിവേഷം നല്കാന്‍

അമിഷ് ശ്രമിച്ചിരിക്കുന്നു. അഭൗമമായ കല്പനകള്‍ ധാരാളം. എന്നാകിലും

ചിരപരിചിതരായ പുരാണപാത്രങ്ങള്   ‍ പച്ച മനുഷ്യരായി മുന്നിലെത്തുന്നത്

കൌതുകം തന്നെ .


മഹാദേവനാണ് താനെന്ന ദൃഢവിശ്വാസം അഥവാ നിശ്ചയം മനുഷ്യനെ

ദേവനാക്കുന്നത് നോവലിസ്റ്റ് സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ

ദൃഷ്ടിപഥത്തിനപ്പുറം മനുഷ്യനും സമൂഹവും വ്യത്യസ്തമാണെന്നുള്ള

പരമാര്‍ത്ഥം നോവലില്‍ പരാമര്ശിക്കപ്പെടുന്നുണ്ട്. പ്രാകൃതനായ

മനുഷ്യന് മഹാദേവനായി രൂപാന്തരപ്പെടുന്നത് എങ്ങനെയെന്ന് നമ്മുക്ക്

പുസ്തകം മനസ്സിലാക്കിത്തരുന്നു !

ഒഴുക്കുള്ള പ്രതിപാദ്നശൈലിയും സരളമായ ഭാഷയും അമിഷിന്റെ

പ്രത്യേകതയാണ്. അപരിചിതമായ പുരാതനപദങ്ങള്‍ക്ക് സൂചിക

നല്‍കിയിട്ടുണ്ട് .

എന്നെ ആകര്ഷിച്ച ഒരു  നോവലിനെ   കുറിച്ചുള്ള എളിയ

ആസ്വാദനമാണ് പോസ്റ്റില്‍ ‍. നോവലിന്റെ രണ്ടാം ഭാഗം ദി സീക്രട്സ്

ഓഫ് നാഗാസ് എന്ന പേരില്‍ വെളിച്ചം കണ്ടിട്ടുണ്ട് .അടുത്ത പോസ്റ്റില്‍ .......


ലേഖനം