ഞാന്‍ ഒരു പാചക വിദഗ്ദ്ധയല്ലെങ്കിലും പുതിയ പാചകക്കുറിപ്പുകള്‍
പരീക്ഷിക്കാനുംകൂട്ടുകാര്‌ക്ക് വിരുന്നൊരുക്കാനും താല്പര്യമുള്ള
ആളാണ്. ഷോപ്പിംഗിനിടയിലാണ് ഒരു കൂട്ടുകാരിയോടൊപ്പം
ഫുഡ് കോര്‍ട്ടില് കയറിയത് .നീര്ദോശയോടൊപ്പം തന്നിരുന്ന കറി ഞങ്ങള്‍ക്ക്
ഇഷ്ടമായി .ഷോപ്പിംഗ്‌ന് പോകുന്പോള് രുചികരമായ ഈ വിഭവം
ആസ്വദിക്കുക ഒരു പതിവായി .വളരെ തിരഞ്ഞിട്ടും പാചകക്കുറിപ്പ്
കിട്ടാത്തതിനാല് സ്വയം അപഗ്രഥിച്ചും പരീക്ഷിച്ചും ഒറിജിനലിനോട്
ഏതാണ്ട് അടുത്തുനില്‍ക്കുന്ന ഈ വിഭവം കണ്ടെത്തി .
പാലക് കറി (കേരളാ സ്റ്റൈല് )
ചേരുവകള്‍:-1)പാലക് -1കെട്ട്
2)പച്ചക്കൊത്തമല്ലി -പാലക്കിന്റെ 1/3(optional)
3)തേങ്ങ -1/2കപ്പ്
4)പച്ചമുളക് -2
5) വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് -1 1/2 tsp
6) പച്ചക്കറികള്‍ -
(ബീന്‍സ് ,കാരറ്റ് ,ക്വാളിഫ്ലവര്,കാപ്സികം ,ബേബികോണ്,മഷ്രൂം ,ഉരുളക്കിഴങ്ങ്,
ഗ്രീന് പീസ് ) കഴുകി അരിഞ്ഞത് -11/2കപ്പ്
7)പനീര്‍ -1/4 കപ്പ് (തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് 4-5 മിനിറ്റ് കഴിഞ്ഞ്
അരിച്ചെടുത്തത് )
8)സവാള -1 വലുത്(ചെറുതായി അരിഞ്ഞത് )
9)തക്കാളി -2 ഇടത്തരം ( അരിഞ്ഞത് )
10)കറിവേപ്പില -2തണ്ട്
11)വെളിച്ചെണ്ണ -1tsp +1/2tsp
12)ഉപ്പ് ----പാകത്തിന്
മസാലകള്:-1)മല്ലിപ്പൊടി -1tsp
2)മുളകുപൊടി -1tsp
3)ഗരം മസാല -1/2tsp
ഒരുപാത്രത്തില്‍ 3/4ഭാഗം വെള്ളം 1tsp ഉപ്പു ചേര്‍ത്തു തിളപ്പിക്കുക.ഇതിലേക്ക്
കഴുകി വൃത്തിയാക്കിയ പാലക് ഇല ഇട്ട് തീ അണയ്ക്കുക.പാത്രം അടച്ച് 3-4
മിനിറ്റ്കഴിഞ്ഞ് ഒരു അരിപ്പയില്‍ എടുത്തു തണുത്തവെള്ളം ഒഴിച്ച് കഴുകുക.ആറിയതിനു
ശേഷം 2,3,4 ചേരുവകള്‍ ചേര്‍ത്തു അരയ്ക്കുക .
പാചകം ചെയ്യുന്ന വിധം :-ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍
എണ്ണ ചൂടാക്കുക .കറിവേപ്പില
ചേര്‍ത്ത് വാടാന്‍ തുടങ്ങുന്പോള്‍
സവാള ചേര്‍ത്ത് വഴറ്റുക. ( ബ്രൌണ്‍ നിറം ആകേണ്ട ). ഇതിലേക്ക് വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്
ചേര്‍ത്ത് പച്ച മണം പോകുന്നത് വരെ ഇളക്കുക .തക്കാളി ചേര്‍ത്ത് വീണ്ടും
വഴറ്റുക. തക്കാളി ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.ഇതില്‍ മസാലകളും ഉപ്പും
ചേര്‍ത്ത് 2 മിനിറ്റ് ഇളക്കാം .
പച്ചക്കറികളും 1 കപ്പ് വെള്ളവും ചേര്‍ത്ത് ചെറു തീയില്‍ അടച്ചു വേവിക്കണം.
(പച്ചക്കറികള്‍ മൈക്രോവേവില് വേവിച്ചെടുക്കാം ).വെന്തതിനു ശേഷം
അരച്ചുവചിരിക്കുന്ന പാലക് ചേര്‍ത്ത്
നന്നായി ഇളക്കുക.പനീര്‍ കഷണങ്ങള്‍ ചേര്‍ത്ത്
യോജിപ്പിക്കുക .ഇടത്തരം അയവില്‍ വാങ്ങി ,1/2 tsp വെളിച്ചെണ്ണ ഒഴിക്കുക .1
കതിര്‍പ്പ് കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം .
കുറിപ്പ് :-1)കൊത്തമല്ലിയിലയുടെ സ്വാദ് ഇഷ്ടമില്ലാത്തവര്‍ക്ക് അതില്ലാതെയും
ഉണ്ടാക്കാം .
2)പച്ചക്കറി എല്ലാം കിട്ടിയില്ലെങ്കിലും ഇത് ഉണ്ടാക്കാവുന്നതാണ് .
3)ചോറിനും ചപ്പാത്തിക്കും പറ്റിയ കൂട്ടാനാണ്.