ലേബലുകള്‍

2013, ജനുവരി 30, ബുധനാഴ്‌ച

ഗ്രീന്‍ ആപ്പിള്‍ റെസിപിസ്

                                                      

                                                             ഗ്രീന്‍ ആപ്പിള്‍ ചട്ണി

                                                       
                                     ഗ്രീന്‍ആപ്പിളിന്റെ  സ്വാദ്പലര്‍ക്കും  ഇഷ്ടപ്പെടില്ല  .ചട്ണി



ഉണ്ടാക്കിയാല്‍  നല്ല    രുചിയുണ്ട് . അതിന്റെ റെസിപി  താഴെ കൊടുക്കുന്നു.

  ചേരുവകള്‍ :- 
 
                               1)തേങ്ങ -1/2 മുറി    
 
                               2)  ഗ്രീന്‍ ആപ്പിള്‍ :-1/2
 
                                3)പച്ചമുളക്‌:-2                                  
 
                               4)  ഉപ്പ് :-പാകത്തിന്
 
                               5)കറിവേപ്പില :-1 കതിര്‍പ്പ് 
 
                               6)വെള്ളം :-1/4 കപ്പ്‌ 

                 
    
1മുതല്‍4 വരെയുള്ള ചേരുവകള്‍ നന്നായി  അരയ്ക്കുക .കറിവേപ്പില ചേര്‍ത്ത് 
 
   ഒന്നുംകൂടി അരയ്ക്കുക .വെള്ളം ചേര്‍ത്ത് ഇളക്കി  ഉപയോഗിക്കാം . ഉഴുന്നു

പരിപ്പും  കടുകും  മുളകും   കൂടി  വറുത്തിടുകയുമാകാം .
 
                           ഇന്‍സ്റ്റന്റ് ഗ്രീന്‍ ആപ്പിള്‍  അച്ചാര്‍

  ഒരു ബന്ധുവിന്റെ  വീട്ടില്‌ നിന്നാണ് ഈ  അച്ചാര്‍ കഴിച്ചത് .
 
       
ചേരുവകള്‍ :-
 
  1. ഗ്രീന്‍ ആപ്പിള്‍ -1 
  2. മുളക് പൊടി -2tbsp 
  3. കായപ്പൊടി :-1/2 tsp
  4. ഉലുവാപ്പൊടി:-1നുള്ള്,
     5) ഉപ്പ് :-പാകത്തിന്                              

                           ആപ്പിള്‍  ചെറുതായി അരിയുക.എല്ലാ  ചേരുവകളും ചേര്‍ത്തിളക്കി 
 
യോജിപ്പിക്കുക .ഉടന്‍ തന്നെ ഉപയോഗിക്കാവുന്നതാണ് . 

2013, ജനുവരി 16, ബുധനാഴ്‌ച

പാലക് കറി

ഞാന്‍   ഒരു പാചക വിദഗ്ദ്ധയല്ലെങ്കിലും  പുതിയ പാചകക്കുറിപ്പുകള്‍

പരീക്ഷിക്കാനുംകൂട്ടുകാര്‌ക്ക് വിരുന്നൊരുക്കാനും താല്പര്യമുള്ള 

ആളാണ്.    ഷോപ്പിംഗിനിടയിലാണ്  ഒരു കൂട്ടുകാരിയോടൊപ്പം

 ഫുഡ്‌ കോര്‍ട്ടില്   കയറിയത് .നീര്ദോശയോടൊപ്പം തന്നിരുന്ന കറി ഞങ്ങള്‍ക്ക്

ഇഷ്ടമായി   .ഷോപ്പിംഗ്‌ന്  പോകുന്പോള് രുചികരമായ ഈ  വിഭവം

 ആസ്വദിക്കുക  ഒരു പതിവായി .വളരെ  തിരഞ്ഞിട്ടും  പാചകക്കുറിപ്പ് 

കിട്ടാത്തതിനാല്  സ്വയം  അപഗ്രഥിച്ചും പരീക്ഷിച്ചും  ഒറിജിനലിനോട് 

ഏതാണ്ട്  അടുത്തുനില്‍ക്കുന്ന  ഈ    വിഭവം കണ്ടെത്തി .    ‍      


                                    പാലക് കറി   (കേരളാ  സ്റ്റൈല് )


ചേരുവകള്‍:-1)പാലക് -1കെട്ട്
            
                           2)പച്ചക്കൊത്തമല്ലി -പാലക്കിന്റെ 1/3(optional)

                           3)തേങ്ങ -1/2കപ്പ്‌
                          
                           4)പച്ചമുളക് -2

                           5)  വെളുത്തുള്ളി - ഇഞ്ചി  പേസ്റ്റ് -1 1/2 tsp


                           6) പച്ചക്കറികള്‍ -

(ബീന്‍സ്‌ ,കാരറ്റ് ,ക്വാളിഫ്ലവര്,കാപ്സികം ,ബേബികോണ്,മഷ്രൂം ,ഉരുളക്കിഴങ്ങ്,

ഗ്രീന് പീസ് )  കഴുകി   അരിഞ്ഞത് -11/2കപ്പ്

     7)പനീര്‍ -1/4 കപ്പ്‌ (തിളയ്ക്കുന്ന  വെള്ളത്തില്‍ ഇട്ട് 4-5  മിനിറ്റ് കഴിഞ്ഞ്

                                                                                                          അരിച്ചെടുത്തത് )      
                                                
                                      
                           8)സവാള -1 വലുത്(ചെറുതായി അരിഞ്ഞത് )

                           9)തക്കാളി -2 ഇടത്തരം  (  അരിഞ്ഞത് )
            
                           10)കറിവേപ്പില -2തണ്ട്
                        
                           11)വെളിച്ചെണ്ണ -1tsp +1/2tsp
                           
                           12)ഉപ്പ് ----പാകത്തിന്                           

മസാലകള്:-1)മല്ലിപ്പൊടി -1tsp

                        2)മുളകുപൊടി -1tsp‍
                      
                        3)ഗരം മസാല -1/2tsp            

 ഒരുപാത്രത്തില്‍ 3/4ഭാഗം വെള്ളം  1tsp ഉപ്പു ചേര്‍ത്തു  തിളപ്പിക്കുക.ഇതിലേക്ക്

കഴുകി   വൃത്തിയാക്കിയ പാലക് ഇല ഇട്ട് തീ അണയ്ക്കുക.പാത്രം അടച്ച്‌ 3-4

മിനിറ്റ്കഴിഞ്ഞ്  ഒരു അരിപ്പയില്‍ എടുത്തു തണുത്തവെള്ളം ഒഴിച്ച്  കഴുകുക.ആറിയതിനു    
ശേഷം 2,3,4 ചേരുവകള്‍ ചേര്‍ത്തു അരയ്ക്കുക .


പാചകം ചെയ്യുന്ന വിധം :-ചുവടുകട്ടിയുള്ള  ഒരു പാത്രത്തില്‍

എണ്ണ   ചൂടാക്കുക .കറിവേപ്പില

 ചേര്‍ത്ത് വാടാന്‍ തുടങ്ങുന്പോള്‍

 സവാള  ചേര്‍ത്ത് വഴറ്റുക. ( ബ്രൌണ്‍ നിറം ആകേണ്ട ). ഇതിലേക്ക്  വെളുത്തുള്ളി-ഇഞ്ചി  പേസ്റ്റ്
ചേര്‍ത്ത്  പച്ച മണം  പോകുന്നത് വരെ ഇളക്കുക .തക്കാളി  ചേര്‍ത്ത്  വീണ്ടും  
വഴറ്റുക. തക്കാളി ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.ഇതില്‍  മസാലകളും ഉപ്പും 
ചേര്‍ത്ത് 2 മിനിറ്റ് ഇളക്കാം .‍   
പച്ചക്കറികളും    1  കപ്പ്‌ വെള്ളവും ചേര്‍ത്ത് ചെറു തീയില്‍ അടച്ചു വേവിക്കണം.
(പച്ചക്കറികള്‍  മൈക്രോവേവില്  വേവിച്ചെടുക്കാം )‍.വെന്തതിനു ശേഷം  
അരച്ചുവചിരിക്കുന്ന  പാലക് ചേര്‍ത്ത് 

നന്നായി   ഇളക്കുക.പനീര്‍  കഷണങ്ങള്‍  ചേര്‍ത്ത് 

യോജിപ്പിക്കുക .ഇടത്തരം അയവില്‍    വാങ്ങി  ,1/2 tsp വെളിച്ചെണ്ണ ഒഴിക്കുക .1
കതിര്‍പ്പ്  കറിവേപ്പിലയും  ചേര്‍ത്ത്  ഉപയോഗിക്കാം .



കുറിപ്പ് :-1)കൊത്തമല്ലിയിലയുടെ  സ്വാദ് ഇഷ്ടമില്ലാത്തവര്‍ക്ക്  അതില്ലാതെയും

                        ഉണ്ടാക്കാം .

                   2)പച്ചക്കറി എല്ലാം കിട്ടിയില്ലെങ്കിലും ഇത് ഉണ്ടാക്കാവുന്നതാണ് .

                   3)ചോറിനും  ചപ്പാത്തിക്കും  പറ്റിയ  കൂട്ടാനാണ്.

2013, ജനുവരി 5, ശനിയാഴ്‌ച

ഒരു പ്രാര്‍ത്ഥന

നിറമാല  മാനത്തു  തെളിയുന്നപോലെ

മനസ്സില്‍ നീ നിറയേണം ഗുരുവായുരപ്പാ

കളഭാഭിഷേകമേറ്റോരവിടുത്തെപ്പോലെന്

മനസ്സു കുളിര്‍ക്കേണം  ഗുരുവായുരപ്പാ

കാല്‍ത്തള, കിങ്ങിണി കിലുക്കികൊണ്ടെന്റെ

കൈപിടിച്ചെന്നും നടത്തിടുകെന്നെ                                              

ഒരു മാത്രയെങ്കിലും  സ്വപ്നത്തിലെങ്കിലും

തിരുമുഖം കാണുവാന്‍ തിരുവുള്ളംവേണം

എന്‍ ചിന്തകള്‍ നിന്‍ പുഷ്പാഞ്ജലിക്കുള്ള

പൂക്കളായ് തീരണമേന്നോമല്‍ കണ്ണാ

 എന്നില്നിന്നുതിരുന്ന  വാക്കുകളെല്ലാം

ഭഗവാന്റെ കീര്‍ത്തനമായി  മാറേണം

എന്‍ പാദചലനങ്ങള് നിന്‍ പ്രദക്ഷണങ്ങള്‍

എന്‍  കൈ‍യിളകുന്നു നിന്‍  പൂജക്കായി  

എന്‍ ജീവിതമൊരു   പ്രാര്‍ത്ഥനയായ്  മാറാന്‍

വരമരുളുക  നീ   ഗുരുവായുരപ്പാ  !