ഫ്ലാക്സ് സീഡ് ചട്ണി
സസ്യഭുക്കുകള്‍ക്ക് ഒമേഗ 3ഫാറ്റി ആസിഡിന്റെ നല്ല ഒരു സ്രോതസ്സാണ്
ഫ്ലാക്സ് സീഡ്സ് . ഹൃദയാരോഗ്യത്തിനും ഓര്മ ശക്തിക്കും നല്ലതാണു ഒമേഗ-3.
ഫ്ലാക്സ് സീഡ്സ് വറുത്തു വേണം കഴിക്കാന്‍ .ഒരു നല്ല അയല്‍ക്കാരിയില്
നിന്നും കിട്ടിയ പാചകക്കുറിപ്പാണ് ഈ പോസ്റ്റില്‍ .
ചേരുവകള്‍:-

1)ഫ്ലാക്സ് സീഡ്സ് -1കപ്പ്
2)നിലക്കടല (തൊലികളഞ്ഞ് )-1 കപ്പ്
3)എള്ള് -1കപ്പ്
4)വെളുത്തുള്ളി -1 (മുഴുവന്‍ )
5)പുളി -1നെല്ലിക്ക വലുപ്പത്തില്‍
6)ചുവന്ന മുളക് --3
7)പിരിയന്‍ മുളക് -2
8)ഉപ്പ് -പാകത്തിന്
1,2,3ഉം ചേരുവകള് വെവ്വേറെ എണ്ണയില്ലാതെവറുത്തെടുക്കുക .വെളുത്തുള്ളി
തൊലിയോടെതന്നെ ചൂടാക്കുക.(മൈക്രോവേവിലാണെങ്കില്‍ 30 സെക്കന്റ്
മതി.)തൊലി കളഞ്ഞ വെളുത്തുള്ളിയും മറ്റു ചേരുവകളും ചേര്‍ത്ത്
പൊടിക്കുക .(ഗ്ലാസ്) കുപ്പിയില്‍ കാറ്റു കടക്കാതെ സൂക്ഷിക്കാം .ചോറിനും
ചപ്പാത്തിയ്ക്കും മാത്രമല്ല ഇഡ്ഡലിയ്ക്കും കൂട്ടാന്‍ കൊള്ളാം .
കുറിപ്പ് :-ട്രൈ ഗ്ലിസറൈഡ്സ് കുടുതലുള്ളവര്‍ നിലക്കടല 1/2 കപ്പ് എടുത്താല്‍
മതിയാകും.
ഫ്രിഡ്ജില് 1 മാസത്തോളം കേടാകാതെ വയ്ക്കാം .