കേൾക്കുന്നുണ്ട് .ചക്കയുടെ എല്ലാ ഭാഗങ്ങളുംചക്കയുടെ ഔഷധഗുണങ്ങളെ പറ്റി ധാരാളം
ഉപയോഗപ്രദമാണ് .വൈനും ,ജാമും സൂപ്പും ചക്കകൊണ്ട്
ഉണ്ടാക്കാം .ചക്കകുരുവുംമടലും ചകിണിയും കൊണ്ട് വ്യത്യസ്ത
വിഭവങ്ങൾ ഒരുക്കാം.ചക്കക്കുരുവിന്റെ പാട കൊണ്ടുള്ള ഒരു
വിഭവമാണ് ഈ പോസ്റ്റിൽ .ചില സ്ഥലങ്ങളിൽ ചക്കക്കുരുവിന്റെ
പുറത്തുള്ള ഈ പാടയ് ക്ക് പോണ്ടി എന്നാണ് പറയുന്നത് .
പോണ്ടി അവിയൽ
പോണ്ടി -1 കപ്പ് (2 ദിവസം ഉപ്പു വെള്ളത്തിൽ മുക്കി വെച്ചത്)
ചക്കക്കുരു -1/ 2 കപ്പ്
പച്ച മാങ്ങ -പകുതി
തേങ്ങ -1/ 2 മുറി
പച്ചമുളക് -1
ജീരകം -1 tsp
വെളിച്ചെണ്ണ - 1tsp
കറിവേപ്പില -1 കതിർപ്പ്
പോണ്ടി ഉപ്പു വെള്ളത്തിൽ നിന്നും ഊറ്റി ,ചക്കക്കുരുവും കുടി
ഉപ്പും മഞ്ഞളും ഇട്ട് വേവിക്കുക .വെന്തു കഴിഞ്ഞു മാങ്ങ ചേർത്ത് നന്നായി
വേവിക്കുക .ജീരകവും തേങ്ങയും പച്ചമുളകും ചേർത്തരച്ചു ചേര്ക്കുക.
കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങാം .