പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയിൽ ധാരാളം
വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു .രാസവളങ്ങൾ
ഉപയോഗിച്ചുളള കൃഷി രീതി ആയതിനാൽ നന്നായി കഴുകി പാചകം
ചെയ്യണം.നമ്മുടെ നാട്ടിൽ സുലഭമായ കറിക്കായ (മൊന്തൻ ,പേയൻ )യുടെ
തോലികൊണ്ട് ഒരു ചട്ണിയാണ് ഇന്നത്തെ പോസ്റ്റിൽ .മകളുടെ വീട്ടിൽ
പണിക്കു വരുന്ന ബീഹാറിസ്ത്രീയാണ് ഇത് ഉണ്ടാക്കിയത് .
ചേരുവകൾ:-1)കായത്തൊലി -2 കായയുടെത് (ദശയോട് കൂടി )
2)വെളുത്തുള്ളി -3-4 ചുള ,ചുട്ടു തൊലി മാറ്റിയത്
3)പച്ചമാങ്ങ -1 / 2
4)മുളക് -3 ,ചുട്ടത്
5) ഉപ്പ്
കായത്തൊലി നികക്കെ വെള്ളം
ഒഴിച്ചു വേവിക്കുക .വെന്ത കായ
ത്തൊലി വെള്ളത്തിൽ നിന്നും മാറ്റി
മറ്റു ചേരുവകളുടെ കൂടെ അരയ്ക്കുക .
കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഇളക്കുക.
കുറിപ്പ് :-പച്ചമാങ്ങക്ക് പകരം തക്കാളി
(ചുട്ട് തൊലി മാറ്റി ).മാങ്ങാ അച്ചാറോ
ചേർക്കാവുന്നതാണ് .
കൊത്തമല്ലിയില ചേർത്തരച്ചാൽ സ്വാദ്
കൂടും .