വായന ഈയിടെയായി കുറവാണ് .കണ്ണടയുടെ ഭാരം ,കണ്ണുകളെ
തളര്‍ത്തുന്നതുപോലെ. ഉറക്കം ക്ഷണിക്കാത്ത ഒരു വിരുന്നുകാരനെ പോലെ
കടന്നുവരുബോള്‍ വായന കുറ്റബോധത്തോടെ മാറിനില്‍ക്കുന്നു.
തളര്‍ത്തുന്നതുപോലെ. ഉറക്കം ക്ഷണിക്കാത്ത ഒരു വിരുന്നുകാരനെ പോലെ
കടന്നുവരുബോള്‍ വായന കുറ്റബോധത്തോടെ മാറിനില്‍ക്കുന്നു.
അതുകൊണ്ട് ഒരു വെല്ലുവിളി പോലെയാണ് 'ദി ഇമ്മോര്ടല്സ് ഓഫ് മെലുഹ'
വായിക്കുന്നത്. ശിവ(ന്‍) എന്ന ഒരു വനവാസിയുടെ മാനസിക വളര്‍ച്ചയാണ്‍
നോവലിന്റെ വിഷയം. മഹാദേവനിലേക്കുള്ള ശിവന്റെ( പ്രാകൃതനായ_
ശിവന്റെ) പ്രയാണമാണ് പ്രതിപാദ്യം. ആധുനിക ശിവപുരാണം എന്ന്
വേണമെങ്കില്‍ പറയാം. പൌരാണിക സങ്കല്പങ്ങള്‍ക്ക് പുരാതന
ഭാരതത്തിന്റെ പശ്ചാതലത്തില്‍ മാനവികതയുടെ പരിവേഷം നല്കാന്‍
അമിഷ് ശ്രമിച്ചിരിക്കുന്നു. അഭൗമമായ കല്പനകള്‍ ധാരാളം. എന്നാകിലും
ചിരപരിചിതരായ പുരാണപാത്രങ്ങള് പച്ച മനുഷ്യരായി മുന്നിലെത്തുന്നത്
കൌതുകം തന്നെ .
മഹാദേവനാണ് താനെന്ന ദൃഢവിശ്വാസം അഥവാ നിശ്ചയം മനുഷ്യനെ
ദേവനാക്കുന്നത് നോവലിസ്റ്റ് സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ
ദൃഷ്ടിപഥത്തിനപ്പുറം മനുഷ്യനും സമൂഹവും വ്യത്യസ്തമാണെന്നുള്ള
പരമാര്‍ത്ഥം ഈ നോവലില്‍ പരാമര്ശിക്കപ്പെടുന്നുണ്ട്. പ്രാകൃതനായ
മനുഷ്യന് മഹാദേവനായി രൂപാന്തരപ്പെടുന്നത് എങ്ങനെയെന്ന് നമ്മുക്ക് ഈ
പുസ്തകം മനസ്സിലാക്കിത്തരുന്നു !
ഒഴുക്കുള്ള പ്രതിപാദ്നശൈലിയും സരളമായ ഭാഷയും അമിഷിന്റെ
പ്രത്യേകതയാണ്. അപരിചിതമായ പുരാതനപദങ്ങള്‍ക്ക് സൂചിക
നല്‍കിയിട്ടുണ്ട് .
പ്രത്യേകതയാണ്. അപരിചിതമായ പുരാതനപദങ്ങള്‍ക്ക് സൂചിക
നല്‍കിയിട്ടുണ്ട് .
എന്നെ ആകര്ഷിച്ച ഒരു നോവലിനെ കുറിച്ചുള്ള എളിയ
ആസ്വാദനമാണ് ഈ പോസ്റ്റില്‍ .ഈ നോവലിന്റെ രണ്ടാം ഭാഗം ദി സീക്രട്സ്
ഓഫ് നാഗാസ് എന്ന പേരില്‍ വെളിച്ചം കണ്ടിട്ടുണ്ട് .അടുത്ത പോസ്റ്റില്‍ .......
ലേഖനം
Good attempt Please make some minor corrections as discussed.
മറുപടിഇല്ലാതാക്കൂUnni
ബൂലോകത്തേയ്ക്ക് സ്വാഗതം
മറുപടിഇല്ലാതാക്കൂകമന്റ് വേരിഫിക്കേഷന് ഒഴിവാക്കിക്കൂടേ?