ലേബലുകള്‍

കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

സ്നേഹനക്ഷത്രം



 
 
   അതിവിദൂരതയിൽ  നിന്നൊരു   നക്ഷത്രം

   എന്നെ നോക്കിനില്ക്കുന്നു .

  മഞ്ഞിൻ തിരശ്ശില മാറ്റാതെ -രാവിൻറെ

   മൌന സംഗീതം പോല,

 കണ്ണു നീരോട്ടുമൊഴുക്കാതെ-ഒരു   തേങ്ങൽ

ഉള്ളിലൊതുക്കുo പോലെ

ഒരു നെടുവീർപ്പിന്റെ ചൂടുമായ്  തെന്നൽ

എന്നെ  തലോടിക്കടന്നുപോയി .

 എന്തോ പറയുവാനുള്ളതു പോലെ

യാത്രാനുവാദത്തിനെന്ന പോലെ


ഭുമിയിൽ നിന്നും മറയുമാത്മാവുകൾ                           

മാനത്തു താരകമാകുമത്രേ                                                 

എന്നെ പിരിഞ്ഞോരെൻ തോഴനാകാം

ഇന്നും മറക്കാതെ വന്നുനിൽപൂ

എന്റെ ഏകാന്തമാം ഈ യാത്ര കാണുവാൻ

മൂകവേദനയോടെ നില്ക്കയല്ലേ

സ്നേഹനക്ഷത്രമേ  നിൻ  നന്മയാണെൻറെ

കൈവിളക്കെന്നും,  നീ മറയരുതേ.



 

2013 ജനുവരി 5, ശനിയാഴ്‌ച

ഒരു പ്രാര്‍ത്ഥന

നിറമാല  മാനത്തു  തെളിയുന്നപോലെ

മനസ്സില്‍ നീ നിറയേണം ഗുരുവായുരപ്പാ

കളഭാഭിഷേകമേറ്റോരവിടുത്തെപ്പോലെന്

മനസ്സു കുളിര്‍ക്കേണം  ഗുരുവായുരപ്പാ

കാല്‍ത്തള, കിങ്ങിണി കിലുക്കികൊണ്ടെന്റെ

കൈപിടിച്ചെന്നും നടത്തിടുകെന്നെ                                              

ഒരു മാത്രയെങ്കിലും  സ്വപ്നത്തിലെങ്കിലും

തിരുമുഖം കാണുവാന്‍ തിരുവുള്ളംവേണം

എന്‍ ചിന്തകള്‍ നിന്‍ പുഷ്പാഞ്ജലിക്കുള്ള

പൂക്കളായ് തീരണമേന്നോമല്‍ കണ്ണാ

 എന്നില്നിന്നുതിരുന്ന  വാക്കുകളെല്ലാം

ഭഗവാന്റെ കീര്‍ത്തനമായി  മാറേണം

എന്‍ പാദചലനങ്ങള് നിന്‍ പ്രദക്ഷണങ്ങള്‍

എന്‍  കൈ‍യിളകുന്നു നിന്‍  പൂജക്കായി  

എന്‍ ജീവിതമൊരു   പ്രാര്‍ത്ഥനയായ്  മാറാന്‍

വരമരുളുക  നീ   ഗുരുവായുരപ്പാ  !