എന്നെ നോക്കിനില്ക്കുന്നു .
മഞ്ഞിൻ തിരശ്ശില മാറ്റാതെ -രാവിൻറെ
മൌന സംഗീതം പോല,
കണ്ണു നീരോട്ടുമൊഴുക്കാതെ-ഒരു തേങ്ങൽ
ഉള്ളിലൊതുക്കുo പോലെ
ഒരു നെടുവീർപ്പിന്റെ ചൂടുമായ് തെന്നൽ
എന്നെ തലോടിക്കടന്നുപോയി .
എന്തോ പറയുവാനുള്ളതു പോലെ
യാത്രാനുവാദത്തിനെന്ന പോലെ
ഭുമിയിൽ നിന്നും മറയുമാത്മാവുകൾ
മാനത്തു താരകമാകുമത്രേ
എന്നെ പിരിഞ്ഞോരെൻ തോഴനാകാം
ഇന്നും മറക്കാതെ വന്നുനിൽപൂ
എന്റെ ഏകാന്തമാം ഈ യാത്ര കാണുവാൻ
മൂകവേദനയോടെ നില്ക്കയല്ലേ
സ്നേഹനക്ഷത്രമേ നിൻ നന്മയാണെൻറെ
കൈവിളക്കെന്നും, നീ മറയരുതേ.
ഭുമിയിൽ നിന്നും മറയുമാത്മാവുകൾ
മറുപടിഇല്ലാതാക്കൂമാനത്തു താരകമാകുമത്രേ
എത്രയെത്ര താരകങ്ങള്‍!!
ekaanthatharakam...
മറുപടിഇല്ലാതാക്കൂനല്ല വരികൾ.കവിത
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
Great one, mom!
മറുപടിഇല്ലാതാക്കൂoru mounanobaram pole manoharam.
മറുപടിഇല്ലാതാക്കൂoru mounanobaram pole manoharam.
മറുപടിഇല്ലാതാക്കൂ"അതിവിദൂരതയിൽ നിന്നൊരു നക്ഷത്രം
മറുപടിഇല്ലാതാക്കൂഎന്നെ നോക്കിനില്ക്കുന്നു .
മഞ്ഞിൻ തിരശ്ശില മാറ്റാതെ -രാവിൻറെ
മൌന സംഗീതം പോല...."
കവിത നന്നായിട്ടുണ്ട്...ആശംസകള്‍ :)
-സംഗീത്