നിറമാല മാനത്തു തെളിയുന്നപോലെ
മനസ്സില്‍ നീ നിറയേണം ഗുരുവായുരപ്പാ
കളഭാഭിഷേകമേറ്റോരവിടുത്തെപ്പോലെന്
മനസ്സു കുളിര്‍ക്കേണം ഗുരുവായുരപ്പാ
കാല്‍ത്തള, കിങ്ങിണി കിലുക്കികൊണ്ടെന്റെ
കൈപിടിച്ചെന്നും നടത്തിടുകെന്നെ
ഒരു മാത്രയെങ്കിലും സ്വപ്നത്തിലെങ്കിലും
തിരുമുഖം കാണുവാന്‍ തിരുവുള്ളംവേണം
എന്‍ ചിന്തകള്‍ നിന്‍ പുഷ്പാഞ്ജലിക്കുള്ള
പൂക്കളായ് തീരണമേന്നോമല്‍ കണ്ണാ
എന്നില്നിന്നുതിരുന്ന വാക്കുകളെല്ലാം
ഭഗവാന്റെ കീര്‍ത്തനമായി മാറേണം
എന്‍ പാദചലനങ്ങള് നിന്‍ പ്രദക്ഷണങ്ങള്‍
എന്‍ കൈയിളകുന്നു നിന്‍ പൂജക്കായി
എന്‍ ജീവിതമൊരു പ്രാര്‍ത്ഥനയായ് മാറാന്‍
വരമരുളുക നീ ഗുരുവായുരപ്പാ !
മനസ്സില്‍ നീ നിറയേണം ഗുരുവായുരപ്പാ
കളഭാഭിഷേകമേറ്റോരവിടുത്തെപ്പോലെന്
മനസ്സു കുളിര്‍ക്കേണം ഗുരുവായുരപ്പാ
കാല്‍ത്തള, കിങ്ങിണി കിലുക്കികൊണ്ടെന്റെ
കൈപിടിച്ചെന്നും നടത്തിടുകെന്നെ
ഒരു മാത്രയെങ്കിലും സ്വപ്നത്തിലെങ്കിലും
തിരുമുഖം കാണുവാന്‍ തിരുവുള്ളംവേണം
എന്‍ ചിന്തകള്‍ നിന്‍ പുഷ്പാഞ്ജലിക്കുള്ള
പൂക്കളായ് തീരണമേന്നോമല്‍ കണ്ണാ
എന്നില്നിന്നുതിരുന്ന വാക്കുകളെല്ലാം
ഭഗവാന്റെ കീര്‍ത്തനമായി മാറേണം
എന്‍ പാദചലനങ്ങള് നിന്‍ പ്രദക്ഷണങ്ങള്‍
എന്‍ കൈയിളകുന്നു നിന്‍ പൂജക്കായി
എന്‍ ജീവിതമൊരു പ്രാര്‍ത്ഥനയായ് മാറാന്‍
വരമരുളുക നീ ഗുരുവായുരപ്പാ !
പ്രാര്‍ത്ഥനയൊക്കെ സഫലമാകട്ടെ
മറുപടിഇല്ലാതാക്കൂകൃഷ്ണാ......... കാരുണ്യസിന്ധോ...........
മറുപടിഇല്ലാതാക്കൂഗുരുവായൂരപ്പാ ...കാത്തു രക്ഷിക്കണേ.....
മറുപടിഇല്ലാതാക്കൂതിരുമുഖം കാണുവാന്‍ തിരുവുള്ളംവേണം, എന്‍ പാദചലനങ്ങള് നിന്‍ പ്രദക്ഷണങ്ങള്‍ തുടങ്ങിയ വരികളിലെ ആശയം പിടികിട്ടി ... പക്ഷെ ഉദ്ദേശിച്ച അര്‍ത്ഥമാണോ വന്നിട്ടുള്ളത് എന്ന് പരിശോധിക്കണം
മറുപടിഇല്ലാതാക്കൂഉണ്ണി
very nice.....
ഇല്ലാതാക്കൂ